കോട്ടയം: മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സംവരണം 10% ആയി പുനസ്ഥാപിക്കണമെന്ന് കേരള വെളുത്തെടത്തു നായർ സമാജം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് പി ശിവദാസിന്റെ അധ്യക്ഷതയിൽ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡൻറ് ടി ജി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ബി രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാതലത്തിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്ത് അനുമോദിച്ചു.ഓ ഇ സി വിദ്യാഭ്യാസ ആനുകൂല്യം സമയബന്ധിതമായി തന്നെ വിതരണം ചെയ്യുക ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷത്തിൽ നിന്നും ക്രീമി ലയർ പരിധിയായ എട്ടു ലക്ഷത്തിലേക്ക് ഉയർത്തുക അടിയന്തിരമായി ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രമേയം പാസാക്കി.
ജില്ലാ സെക്രട്ടറി ഇ എസ് രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആർ സുശീൽ കുമാർ എം എസ് സജീവ് കുമാർ സംസ്ഥാന കൗൺസിൽ അംഗം പി.എൻ ശിവൻ കുട്ടി എം.ബി. സി.എഫ് ജില്ലാ സെക്രട്ടറി റ്റി.എൻ. മുരളീധരൻ , ജില്ലാ ട്രഷറർ എം ആർ രവീന്ദ്രൻ ,ജോയിൻറ് സെക്രട്ടറി പി എസ് രവീന്ദൻ , റ്റി.എൻ രാജൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





