കോട്ടയം കിടങ്ങൂര്‍ റോഡിൽ അയർക്കുന്നതിന് സമീപം പാഴ്‌സല്‍ ലോറിയും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരുക്ക്.അയര്‍ക്കുന്നത്തിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും പൂഞ്ഞാര്‍ പാതാമ്പുഴയിലേക്ക് പോവുകയായിരുന്നു മാറാനാത്ത ബസ്സിലാണ് ലോറി ഇടിച്ചത്.
പാഴ്‌സല്‍ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തില്‍ പത്തോളം ബസ് യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയര്‍കുന്നത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസിന് നേരെ മുന്നില്‍ ഇടിച്ച ലോറി പിന്നിലേയ്ക്ക് ഉരുണ്ട് റോഡിന് വശത്തെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. ലോറിയുടെ മുന്‍വശം റോഡിലേയ്ക്ക് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ്.
ബസ് പരമാവധി സൈഡിലേയ്ക്ക് ഒതുക്കിയെങ്കിലും ലോറി ബസില്‍ ഇടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. അയര്‍ക്കുന്നം , കിടങ്ങൂര്‍ സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Photo & Cred: pampadykkarannews
.jpeg)



