കോട്ടയം പാമ്പാടിയിൽ നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി നാല് പേർക്ക് പരിക്കേറ്റു.ഭാരത് പെട്രോളിയത്തിന്റെ ഡോർ ടു ഡോർ ഡെലിവറി വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വെള്ളൂർ PTM സ്കൂളിന് മുൻവശത്താണ് അപകടംഉണ്ടായത്.കോട്ടയം ഭാഗത്തേക്ക് പോയ ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വഴിയിൽനിന്ന് ദൂരെ മാറി ബജ്ജി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.
ഈ സമയം കടയിൽ ചായ കുടിക്കുന്നതിനായി വന്നിരുന്നവർ ഉണ്ടായിരുന്നു.ഇടിയുടെ ആഘാതത്തിൽ തിളച്ചു നിന്നിരുന്ന എണ്ണ പാത്രം തെറിച്ചാണ് കൂടുതൽ പരിക്കുകൾ ഏറ്റത്.
അഞ്ചുപേർക്കോളം പരിക്കേൽക്കുകയും രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രാഥമിക നിഗമനം.പാമ്പാടിയിൽ നിന്ന് അഗ്നി സുരക്ഷാസേനയും, പോലീസും ,നിസാർ പാമ്പാടിയും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.






