ഇത്തവണ ഓണം ബമ്പർ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ ടിക്കറ്റ്, വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു . ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. ആകെ 67,50,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി.ടിക്കറ്റ് വിലയിൽ ഇക്കുറി മാറ്റമില്ല. കഴിഞ്ഞ വർഷത്തെപ്പോലെ 500 രൂപ മാത്രം.
ഒന്നാം സമ്മാനം കഴിഞ്ഞ വർഷം ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി എന്ന അത്യാകർഷകമായ തുകയിൽ എത്തിച്ചിരുന്നു. ഇത്തവണതയും ഒന്നാം സമ്മാനം 25 കോടി രൂപ തന്നെയാണ്. എന്നാൽ രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത.





