വാഴൂര്‍: ഡോ.എന്‍.ജയരാജിന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മിനി സിവില്‍ സ്റ്റേഷനില്‍ വച്ച് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.ബ്ലോക്ക് പ്രസിഡണ്ട് മുകേഷ് കെ മണി, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഗീത.എസ്.പിള്ള,വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി.റെജി,
ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഉദ്ഘാടനം ആഗസ്റ്റ് മാസം 19 ന് രാവിലെ നിര്‍വ്വഹിക്കപ്പെടും.മിനി സിവില്‍ സ്റ്റേഷനില്‍,PWD റോഡ്സ്,സബ്ബ് രജിസ്റ്റാര്‍ ഓഫീസ്,CDPO-ICDS പ്രോജക്ട് ഓഫീസ് വാഴൂര്‍ തുടങ്ങിയ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.




