വാഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും, വിള ഇൻഷുറൻസ് വാരാചരണവും പച്ചക്കറി വിത്ത് വിതരണോദ്ഘാടനവും 05.07.2023 രാവിലെ 10.00 മണിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി ഉദ്ഘാടനം നിർവ്വഹിക്കുന്നതും
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ കർഷക ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്നു.
സ്വാശ്രയ കാർഷിക വിപണിയുടെ നേതൃത്വത്തിൽ വിവിധ കർഷക ഗ്രൂപ്പുകളുടെ സഹായത്തോടെ കാർഷിക വിളകളുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും വിപണന സ്‌റ്റാളുകൾ സംഘടിപ്പിക്കുന്നതാണ്.
സാബു . പി.എസ്. (അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ, ഏ.ആർ. നഗർ കൃഷിഭവൻ ) പച്ചക്കറി കൃഷി സംബന്ധിച്ച ക്ലാസുകൾ നയിക്കുന്നതാണ്. ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഏത്തവാഴ കൃഷിയും ചെറു ധാന്യകൃഷിയും എന്ന വിഷയത്തിൽ വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു റ്റി. ക്ലാസ്സ് നയിക്കുന്നതാണ്. ഈ പരിശീലന പരിപാടിയിൽ ഏവർക്കും പച്ചക്കറി വിത്ത് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.




