വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സജ്ജം ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുന്നു.
ബാലസഭ കുട്ടികൾക്കുള്ള ബിൽഡിംഗ് റെസിലിയൻസ് പ്രോഗ്രാമിനാണ് തുടക്കം.രാവിലെ 10.30 ന് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജി ഉദ്ഘാടനം നിർവ്വഹിക്കും
വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 8 വരെ വാർഡുകളിലെ ബാലസഭ കുട്ടികൾക്ക് 12 വയസ്സ് മുതൽ 17 വയസ്സുവരെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് സുരക്ഷിതരാവം സുരക്ഷിതരാകാം എന്ന പ്രോഗ്രാമും, സജ്ജം ക്യാമ്പയിൻ ഒരു വാർഡിൽ നിന്ന് എട്ടു കുട്ടികളെ വീതം പങ്കെടുപ്പിച്ചുകൊണ്ട് ആണ് നടത്തപ്പെടുന്നത്. നാളെയും തിങ്കളാഴ്ചയും നടക്കുന്ന പ്രോഗ്രാമിൽ വാർഡുകളിൽ നിന്ന് പങ്കെടുക്കുന്ന കുട്ടികൾക്ക് തെങ്ങും തൈയും, പച്ചക്കറി വിത്തും വിതരണം ചെയ്യും.




