വാഴൂര്‍ ഗവ.ഹൈസ്‌കൂളിന് 2 കോടി രൂപ അനുവദിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
Read: employment news : വാഴൂർ ബ്ലോക്കിൽ കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
7200 ചതുരശ്രഅടി വിസ്തൃതിയിൽ രണ്ട് നിലയിലായി ആറ് ക്ലാസ് മുറികൾ, സ്റ്റാഫ് റൂമുകൾ, ലാബുകൾ, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1913 ൽ സ്ഥാപിതമായ വാഴൂരിലെ ആദ്യ വിദ്യാലയം 1983 ലാണ് ഹൈസ്‌കൂളായി ഉയർത്തിയത്.ചടങ്ങിൽ സർക്കാർ ചീഫ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി .എൻ ഗിരീഷ് കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ജോൺ,
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലി, സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, എസ്. പുഷ്‌ക്കലാദേവി, നിഷാ രാജേഷ്, സൗദ ഇസ്മയിൽ, ഡെൽമ ജോർജ്, ഷാനിദ അഷ്റഫ്, എസ്.അജിത് കുമാർ, ജിബി പൊടിപ്പാറ, പി.ജെ. ശോശാമ്മ, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എ ഷൈലജ, ഡയറ്റ് കോട്ടയം പ്രിൻസിപ്പൽ ആർ.പ്രസാദ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.വി ജയശങ്കർ, കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ഓമന,
ഹെഡ്മിസ്ട്രസ് വി. ശ്രീകല, വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ,വാഴൂർ വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് രാജൻ കുമ്പുക്കൽ, ബി.പി.സി കറുകച്ചാൽ കെ. എ. സുനിത, സി.ഡി.എസ് ചെയർപേഴ്സൺ സ്മിതാ ബിജു, പി.ടി.എ പ്രസിഡന്റ് സുധീഷ് വെള്ളാപ്പള്ളി, രാഷ്ട്രീയ പ്രതിനിധികളായ ഒ.കെ ശിവൻകുട്ടി, വാവച്ചൻ വാഴൂർ, എസ്. എം. സേതുരാജ്,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാരങ്ങ് ഉദ്ഘാടനത്തിന് മുമ്പ് വേദിയിൽ അരങ്ങേറി.






