ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ആയിരിക്കുകയാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം.
നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാത ചുഴി വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടമുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽ നേരിയ മഴയും ചെറിയതോതിലുള്ള കാറ്റും അനുഭവപ്പെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22 വരെ കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





