മാറി വരുന്ന തൊഴിൽ സാധ്യതകളും രീതികളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങളായ വർക്ക് നിയർ ഹോം പദ്ധതി കേരള സർക്കാർ, കേരള നോളജ് ഇക്കോണമി മിഷൻ വഴിയാണ് നടപ്പിലാക്കുന്നത്.
Kerala Lottery Result Today 12.7.2023(ഇവിടെ ക്ലിക്ക് ചെയ്യുക) Kerala Lottery Today Result 12.7.2023 (Out), Fifty Fifty FF57 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
ഒരു പ്രദേശത്തുള്ളവർക്ക് അവിടത്തെ പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധ ജോലികൾക്കായി ഒത്തുകൂടാനുള്ള വർക്ക് സ്‌പെയ്‌സ് ശൃംഖലയാണ് വർക്ക് നിയർ ഹോം.
വൈജ്ഞാനിക തൊഴിൽ ചെയ്യുന്നവർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും ആവശ്യമായ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ, തടസ്സമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലി സ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങളായിരിക്കും ഇവ. ഈ പദ്ധതി കേരളത്തിലുടനീളം തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://kdisc.kerala.gov.in/.