കോട്ടയം കുമളി റോഡിൽ വടവാതൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്തു പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്.ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് പോയ ഷാജി ബസ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിന്റെ മുൻഭാഗത്ത് അടിയിലേയ്ക്ക് കയറി. നാട്ടുകാർ ഷിന്റോയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം വടവാതൂർ ജെ കെ ആശുപത്രിയിൽ. മണർകാട് പോലീസും കോട്ടയം ഈസ്റ്റ് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




