ബസുടമയെ മര്‍ദ്ദിച്ച സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സിഐടിയു നേതാവ് അജയന്‍ മാപ്പപേക്ഷിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.സംഭവിച്ചത് തെറ്റായി പോയെന്ന് കോടതിയെ അറിയിച്ച അജയൻ ഖേദപ്രകടനവും നടത്തി. കോടതിയോടും ബസ് ഉടമയോടുമാണ് അജയൻ മാപ്പപേക്ഷിച്ചത്.
ഖേദപ്രകടനം സത്യസന്ധമെന്ന് ഹൈക്കോടതി വിലയിരുത്തി. മാപ്പപേക്ഷ രേഖപ്പെടുത്തിയ കോടതി കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
തൊഴിൽ തർക്കത്തെത്തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവ് നിലനിൽക്കേയാണ് സിഐടിയു നേതാവ് ബസ് ഉടമയെ ആക്രമിച്ചത്. ഇതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്



