എരുമേലിയിൽ മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് യുവാവ് മുങ്ങി മരിച്ചു.റാന്നി ആങ്ങമുഴി സ്വദേശി മുട്ടത്തിൽ സന്തോഷ് (42) ആണ് മരിച്ചത് .കഴിഞ്ഞ ദിവസം വൈകിട്ട് കൊരട്ടി പഴയ പള്ളിക്കു സമീപം ആറ്റുതീരത്തുനിന്നും മുളകൾ വെട്ടി മണിമലയാറ്റിലൂടെ കൊണ്ടുവരുന്നതിനിടെ ആണ് ഒഴുക്കിൽ പെട്ട് മുങ്ങി സന്തോഷിനെ കാണാതായത്.
ലോട്ടറി ഫലം അറിയാം
Kerala Lottery Results-Results are known daily-Today's results-ഇന്നത്തെ ഫലങ്ങൾ
ഒഴുക്കിൽ പെട്ട ഭാഗത്ത് ഫയർ ഫോഴ്സിലെ പരിശീലനം ലഭിച്ചവരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇരുട്ട് മൂലം തിരച്ചിൽ നിർത്തേണ്ടി വന്നു. തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്താനായത്.
ഇന്നെത്തെ ലോട്ടറി ഫലം അറിയാം
Click Here
Kerala Lottery Result Today 30/10/2023, (Out) Win Win W.741 Winners-കേരള ലോട്ടറി ഫലം
Click Here
മുള വെട്ടി ഒഴുക്കിയ സ്ഥലത്തിന് അടുത്തുനിന്ന് തന്നെയാണ് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മുള വെട്ടാൻ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ മുളകൾ കൊണ്ടുവന്ന ശേഷം ആണ് സന്തോഷിനെ കാണാതായതായി അറിയുന്നത്. മുണ്ടക്കയം, എരുമേലി സ്റ്റേഷനുകളിൽ നിന്ന് പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
വെളിച്ചക്കുറവും വെള്ളത്തിനടിയിലെ ചെളിയും ഒഴുക്കിൽപെട്ട് എത്തിയ തടികളും സ്കൂബ ഡൈവേഴ്സിനും മോട്ടോർ ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കും തടസമായതോടെ രാത്രിയിൽ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും