കേരളത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച, മന്ത്രി കെ രാജൻ നിർവഹിച്ചു. പി.ടി.പി. നഗറിലെ സംസ്ഥാന നിർമിതി കേന്ദ്രം വളപ്പിലാണ് പുത്തൻ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്ന കെട്ടിടം നിർമിച്ചത്.'അമേസ് 28' എന്ന ഈ പദ്ധതി 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
400 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് നിർമിതി കേന്ദ്രത്തിൽ നിർമിച്ചത്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ.ഐ.ടി. പൂർവ്വ വിദ്യാർത്ഥിയായ ആദിത്യ വിഎസിന്റെ സ്റ്റാർട്ടപ്പ് ആയ ത്വസ്ഥ മാനുഫാക്ചറിങ് സൊല്യൂഷൻസിന്റെ കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. വി കെ പ്രശാന്ത് എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.