സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും സദസിൽ നിന്നും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. നല്ലത് ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങേണ്ട സ്ഥിതിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.കൊല്ലം കൊട്ടാരക്കയിൽ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനചടങ്ങിലായിരുന്നു രസകരമായ സംഭവം.
വിദ്യാഭ്യാസവകുപ്പിന്റെ നേട്ടങ്ങൾ അടക്കം പറഞ്ഞിട്ടും സദസിൽ നിന്നും കൈയടി ഒന്നും ലഭിക്കാതെ വന്നതോടെ ശിവൻകുട്ടി പറഞ്ഞത് -”എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ചപോലെ ഇരിക്കുവാണ്. ആട്ടുകല്ലിൽ കാറ്റടിച്ചാൽ അനങ്ങില്ലല്ലോ. നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഇവിടെ ഒരു പ്രതികരണവും കാണുന്നില്ല. നമ്മുടെ നാട് ഇങ്ങനെയാണോ?
എല്ലാവരും നല്ലപോലെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചേ. മന്ത്രിമാരോപഞ്ചായത്തോ കോർപറേഷനോ നല്ല കാര്യങ്ങൾ ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങണം. ശിവൻകുട്ടി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ശിവൻകുട്ടിയുടെ പ്രസംഗം. തുടർന്ന് സദസ്സിൽ നിന്ന് നിറഞ്ഞ കൈയടി ലഭിക്കുകയും ചെയ്തു.