ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ പൊതുസമ്മേളനത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു അക്സ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡൻറ് അംബാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ, വ്യാപാരികളുടെ കോപ്പറേറ്റീവ് സൊസൈറ്റിയും അതിൻറെ പ്രവർത്തനങ്ങളെയും സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി താലൂക്ക് വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പ്രസിഡൻറ് ടോമിച്ചൻ അയ്യരുകുളങ്ങര,
കോട്ടയം ജില്ലാ സെക്രട്ടറിമാരായ എബി സി കുര്യൻ, ഗിരീഷ് കോനാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാഴൂർ മർച്ചന്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് പുഷ്കല ദേവി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി റെജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് ചാക്കോ, വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി എം ജോൺ, വി എൻ മനോജ്, ശ്രീകാന്ത് പി തങ്കച്ചൻ തുടങ്ങി എല്ലാ വാർഡുകളിലെയും മെമ്പർമാരും പങ്കെടുത്തു. തുടർന്ന് യൂണിറ്റ് മെമ്പർമാരുടെ കലാസന്ധ്യയും അരങ്ങേറി.




