![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ബിലീവേഴ്സ് ചര്‍ച്ച് മാര്‍ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു (കെ.പി യോഹന്നാന്‍). യുഎസിലെ ടെക്സസിലായിരുന്നു അന്ത്യം. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.
ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.






