
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം. പരീക്ഷയെഴുതിയവരിൽ 99.92 ശതമാനം പേർ വിജയിച്ചാണ് സംസ്ഥാനതലത്തിൽ ജില്ല നേട്ടം കൊയ്തത്. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ. പരീക്ഷയെഴുതിവരെല്ലാം ഉപരിപഠനത്തിന് യോഗ്യതനേടി 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് പാലാ നേട്ടം കൈവരിച്ചത്. പരീക്ഷയെഴുതിയ 3209 പേരും വിജയിച്ചു.
ജില്ലയിൽ പരീക്ഷയെഴുതിയ 18828 പേരിൽ 18813 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 9427 ആൺകുട്ടികളിൽ 9415 പേരും 9401 പെൺകുട്ടികളിൽ 9398 പേരും ഉപരിപഠനത്തിന് അർഹതനേടി.
ജില്ലയിൽ 3111 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 1012 ആൺകുട്ടികളും 2099 പെൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടി ഉപരിപഠനത്തിന് അർഹതനേടിയ എന്റെ എല്ലാ കൊച്ചുകൂട്ടുകാർക്കും ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. മികച്ച വിജയം നേടുന്നതിന് വിദ്യാർഥികൾക്ക് സർവപിന്തുണയും നൽകിയ അധ്യാപകർക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും രക്ഷിതാക്കൾക്കും പി.ടി.എ.കൾക്കും അഭിനന്ദനം അറിയിക്കട്ടെ.
എല്ലാവർക്കും ഹൃദ്യമായ ആശംസകൾ, അഭിനന്ദനങ്ങൾ.
.jpg)




