![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ: വാഴൂർ ഗ്രാമ പഞ്ചായത്തുതല മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊടുങ്ങൂർ ജംഗ്ഷനോട് ചേർന്ന് കെ.കെ റോഡിൻ്റെ വശങ്ങൾ വൃത്തിയാക്കുകയും , ചെടികൾ വച്ച് ഭംഗിയാക്കി. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് ഡി. സേതുലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി ശുചീകരണ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,
വാർഡ് മെമ്പർമാർ , ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു , എഡിഎസ്, സി ഡി എസ് ,കുടുംബശ്രീ അംഗങ്ങൾ. തൊഴിലുറപ്പ് പ്രവർത്തകർ ഹരിത കർമ്മ സേനാ അംഗങ്ങൾ, വാഴൂർ എസ്.വി.ആർ.വി എൻ എസ് എസ് നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.






