![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കുടുംബശ്രീ പ്രവർത്തനങ്ങൾ ഇരുപത്തിയാറ് വർഷം പൂർത്തിയാക്കുമ്പോൾ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ഓരോ എ.ഡി.എസിലും സജ്ജമാകുന്ന 'എന്നിടം'പദ്ധതിയുടെ വാഴൂർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി നിർവ്വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ സ്മിത ബിജു അദ്ധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ ബിന്ദു സുകുമാരൻ സ്വാഗതവും,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതു ലക്ഷ്മി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താനി ,
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി.തങ്കച്ചൻ, വാർഡ് മെമ്പർമാരായ നിഷ രാജേഷ് , സൗദ ഇസ്മയിൽ , ഷാനിദ അഷറഫ് , അജിത്ത്കുമാർ , സിന്ധു ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുബശ്രീ ചാർജ് ഓഫീസർ (അസിസ്റ്ററ്റ് സെക്രട്ടറി) മഞ്ജുള R കൃതജ്ഞത രേഖപ്പെടുത്തി. സി.ഡി.എസ് മെമ്പർമാർ, എ.ഡി.എസ് ഭാരവാഹികൾ ,കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശനവും നടന്നു.
വാർഡ് തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും 'എന്നിടം' മാറും. അതത് എ.ഡി.എസ് ഭാരവാഹികൾക്കാണ് ഇതിൻറെ പ്രവർത്തന ചുമതല.





