
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വാഴൂർ : നെടുമാവ് ജംഗ്ഷനിലെ ബദാം മരത്തിന് ചുവട്ടിൽ സാമൂഹ്യവിരുദ്ധർ തീയിട്ടുനശിപ്പിച്ചു. നെടു മാവിലെ 15 വർഷം പഴക്കമുണ്ടായിരുന്ന കമ്പകo രണ്ട് എണ്ണം. വഴിയോര തണൽ പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയ രണ്ട് മഹാഗണി ഇവ കഴിഞ്ഞ വർഷം തീ ഇട്ടു നശിപ്പിച്ചിരുന്നു. ഉഷ്ണതരംഗം അനുഭവപ്പെടുന്ന കേരളത്തിൽ അവശേഷിക്കുന്ന മരങ്ങൾ കൂടി ചില സാമൂഹ്യ വിരുദ്ധർ തീ ഇട്ട് നശിപ്പിക്കുകയാണ്. ഫോറസ്റ്റ് അധികൃതർക്ക് ജില്ലാ ട്രീ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനു പരാതി നൽകി. അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ട നടപടിക ചെയ്തെന്ന് കെ.ബിനു വാഴൂർ ന്യൂസിനോട് പറഞ്ഞു.





