![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ ചാമംപതാലിൽ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ഇടയകുളത്തു സോമന്റെ ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറിലാണ്, സോമന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാം (25) ഇറങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ട സാമിന് കയറുവഴി കയറി വരാൻ കഴിഞ്ഞില്ല.
അയല്പക്കത്തുള്ളവർ ഉടൻ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചതിനെതുടർന്ന് അവർ സ്ഥലത്തെത്തി രക്ഷിച്ചു.
Cred: Joseph Abraham






