2024 ജൂലൈ 01
ലെ ദിവസഫലം
![]() |
മേടം |
തന്നിഷ്ടം മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും. ദുര്‍ചിന്തകള്‍ പലതും മനസ്സില്‍ കടന്നുകൂടും. അപവാദങ്ങള്‍ പ്രചരിക്കുന്നത് നിര്‍ത്തുന്നത് നന്ന്.നിങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ടും ഇപ്പോൾ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം സുസ്ഥിരമായി നിലനിൽക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, ഒരു പായ്ക്കപ്പലിന്റെ അടയാളമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം.
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ അലസത ഉണ്ടാകാന്‍ പാടില്ല. ആപത്തുകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 5 ആണ്, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, ചന്ദ്രന്റെ അടയാളമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതരത്തിലും സഹായങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ കാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജയം കൈവരിക്കും. ശാരീരിക വ്യായാമങ്ങളും ദിനചര്യയിൽ ഉൾപ്പെടുത്തുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 11 ആണ്, പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം നൽകും. ഒരു കന്യകയാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം. ഇതിലൂടെ ഈ ദിവസം നിങ്ങൾക്ക് ഒരു പുതിയ തുടക്കം ലഭിച്ചേക്കാം.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം. സ്വത്ത് തര്‍ക്കങ്ങള്‍ക്ക് സാധ്യത.ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണ്, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം , ഒരു തേളിന്റെ അടയാളമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം, ഇത് നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത് അമിതഭാരം ഉണ്ടാകുമെങ്കിലും അംഗീകാരവും ലഭിക്കും.
മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്, പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, വില്ല് തൊടുക്കുന്നതിന്റെ അടയാളമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം, ഇത് മുന്നോട്ടുള്ള നിങ്ങളുടെ യാത്രയെയോ ലക്ഷ്യത്തെയോ ആണ് സൂചിപ്പിക്കുന്നത്
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അനുകൂല സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. പണം സംബന്ധിച്ച് അനുകൂലമായ സമയം.ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 17 ആണ്, ജലത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം , ജലത്തിന്റെ ഒരു ചിത്രമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
ധനവരവ് കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. ജോലിസ്ഥലത്ത് ഏവരുടേയും വിശ്വാസം ആര്‍ജ്ജിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 2 ആണ്, വെള്ളി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, ഒരു മത്സ്യത്തിന്റെ അടയാളമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം, ഇത് നിങ്ങളുടെ ഒരു പ്രധാന പരിവർത്തനത്തെയോ യാത്രയെയോ സൂചിപ്പിക്കാം.