![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ l JULY 9 l Edited & published by: anima v
വാഴൂർ: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ വാഴൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.കേന്ദ്ര ഗവൺമെന്റ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് മാർച്ച് നടന്നത്.
മാർച്ചിൽ ഇരുന്നൂറിൽ പരം തൊഴിലാളികൾ അണിനിരന്നു. തൊഴിലാളികളുടെ നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, സോഷ്യൽ ഓഡിറ്റിന്റെ കിരാതമായ ഇടപെടലുകളും എൻ എം എം എസ്ന്റെ പുതിയ സംവിധാനത്തിലുള്ള ബുദ്ധിമുട്ടുകളും എല്ലാം ചൂണ്ടിക്കാണിച്ച പ്രതിഷേധം
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷെമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു.വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് അഡ്വ. ബൈജു കെ ചെറിയാൻ, കർഷക തൊഴിലാളി ജില്ലാ കമ്മിറ്റിയംഗം ശിവൻകുട്ടി,
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി,വാഴൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗീത എസ് പിള്ള മെമ്പർമാരായ നിഷാ രാജേഷ്, സൗദാ ഇസ്മയിൽ, പുഷ്കല ടീച്ചർ, ശ്രീകാന്ത് പി തങ്കച്ചൻ എന്നിവർ സംസാരിച്ചു.