2024 ജൂലൈ 10
ലെ ദിവസഫലം
![]() |
മേടം |
അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക.അലസതയിൽ നിന്ന് അകന്നു നിൽക്കുക. കുടുംബത്തിൽ നിന്ന് സഹായം ലഭിക്കും. നിങ്ങളുടെ പെരുമാറ്റം എളിമയുള്ളതാക്കുക. കുടുംബത്തോടൊപ്പം ഒരു തീർത്ഥാട സ്ഥലം സന്ദർശിക്കും. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: നേവി ബ്ലൂ
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
പണവരവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. ജാഗ്രത പാലിക്കുക. നിങ്ങൾക്ക് സമാധാനം ലഭിക്കണമെങ്കിൽ, കള്ളം പറയുന്നത് ഒഴിവാക്കുക. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: വെള്ള
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
സഹോദരങ്ങളുമായി പിണങ്ങാനിടവരും. പൂര്‍വിക സ്വത്ത് ലഭിക്കൂം. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച.ഇന്ന് ബിസിനസ്സിലെ നഷ്ടം തടയാൻ, ജോലിസ്ഥലത്ത് വാസ്തു പ്രകാരം മാറ്റങ്ങൾ വരുത്തുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: ചുവപ്പ്
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏവരും സ്‌നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക.കടം വാങ്ങേണ്ടി വന്നേക്കാം. ഇന്ന് യാത്രകൾ ചെയ്യരുത്. കുടുംബ ജോലികൾക്ക് മുൻഗണന നൽകുക. സാമൂഹിക ബഹുമാനം വർധിച്ചേക്കാം. അലസത ഉപേക്ഷിക്കുക. നിങ്ങളുടെ ചിന്താഗതി മാറ്റുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മെറൂൺ
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക് സാധ്യത. ആഡംബര വസ്തുക്കള്‍, വസ്ത്രം എന്നിവ ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഇന്ന് നിങ്ങൾക്ക് ലഭിക്കും. സമൂഹത്തിൽ പ്രശസ്തി വർദ്ധിച്ചേക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: മഞ്ഞ
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
സഹപ്രവര്‍ത്തകരോട് സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക. അനാവശ്യ ചെലവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളാല്‍ സന്തോഷം കൈവരും.നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. നിശ്ചയദാർഢ്യമുള്ളവരായിരിക്കുക. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: പച്ച.
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
മെച്ചപ്പെട്ട ദിവസം. ദാമ്പത്യ ബന്ധം സുഖകരം. അയല്‍ക്കരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധ്യത.ചെലവുകൾ കുറയ്ക്കുക. കഠിനാധ്വാനം ചെയ്ത് ജോലികൾ പൂർത്തീകരിക്കാൻ കഴിയും. നിങ്ങൾ ചെയ്യുന്നതെന്തും പൂർണ്ണ ആത്മവിശ്വാസത്തോടെ ചെയ്യുക. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: ആകാശനീല
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
ചുറ്റുപാടുകള്‍ ഉത്തമം. പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. കഴിവതും ഏവരുമായും ഒത്തുപോവുക. കച്ചവടത്തില്‍ കൂട്ടാളികളുമായി സഹകരിച്ചു പോകുന്നത് നന്ന്. പ്രേമ രംഗത്ത് വിജയം കൈവരിക്കും.നിങ്ങൾക്ക് ചില സമ്മാനങ്ങൾ ലഭിച്ചേക്കും. ബിസിനസ്സ് യാത്രകൾ വിജയിക്കും. മനോവീര്യം വർദ്ധിക്കുന്നത് സമ്മർദ്ദം കുറയ്ക്കും. ഇന്ന് ബിസിനസ്സിൽ നിന്നും പണം തിരികെ ലഭിച്ചേക്കും. യാത്രകൾ ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: പിങ്ക്
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച. ഉദ്യോഗത്തില്‍ മെച്ചം. ഉന്നതാധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത. ആരോഗ്യം സൂക്ഷിക്കുക.ബിസിനസ് പ്ലാനുകൾ ഗുണം ചെയ്യും. പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: കടും പച്ച