കാഞ്ഞിരപ്പള്ളി സബ്-ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി സബ്. ജില്ലാ സെക്രട്ടറി വി.പി സജിമോൻ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.ജെ. എം സ്കൂൾ ഗ്രൗണ്ടിൽ 3 ദിവസമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ വിഭാഗത്തിൽ 13 സ്കൂളും, ഗേൾസ് വിഭാഗത്തിൽ 4 സ്കൂളും പങ്കെടുക്കുന്നു.
ഫുട്ബോൾ കൺവീനറുമാരായ ദേവസ്യാച്ചൻ , ജെബിൻ, കായിക അധ്യാപകരായ റ്റോമി , സുധീഷ് കെ.എം, ബീനാ ജി.നായർ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.