ഡിസബിലിറ്റി സ്റ്റഡീസിൽ എം.എസ്.സി ബിരുദവും റീഹാബിലിറ്റേഷൻ സൈക്കോളജിയിലും സ്പെഷ്യൽ എഡ്യൂക്കേഷൻ & റീഹാബിലിറ്റേഷൻ സയൻസസിലും എം.ഫിലും സ്പെഷ്യൽ എഡ്യൂക്കേഷൻ ആൻഡ് ബിഹേവിയറൽ സയൻസസിൽ പി.എച്.ഡി യും സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം. എസ്.ഡബ്ല്യൂ ബിരുദവും ബാബുരാജ് കരസ്ഥമാക്കിയിട്ടുണ്ട്. കേരള ചരിത്രത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരനായ ഭിന്നശേഷി കമ്മീഷണറാണ് ഡോ. ബാബുരാജ്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡീൻ, ഡയറക്ടർ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഹോണററി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന ഭിന്നശേഷി നയ രൂപീകരണം സമിതി അംഗവും സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റി അംഗവും 2022 ലെ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചവർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാര ജേതാവും കൂടിയാണ് ഡോ.ബാബുരാജ്. RPWD ആക്ടിന്റെ അടിസ്ഥാനത്തിലുള്ള കേരളാ റൂൾസ് രൂപീകരണത്തിനായുള്ള വിദഗ്ദ്ധ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയിലെ പ്രവർത്തനരംഗത്ത് പാണ്ഡിത്യവും അനുഭവസമ്പത്തും നിറഞ്ഞ സാന്നിധ്യവുമാണ് ഇദ്ദേഹം.
ഭിന്നശേഷി കോർപ്പറേഷൻ ചെയർമാന് പിന്നാലെ കമ്മീഷണറായും ഭിന്നശേഷിക്കാരനെ നിയമിച്ചു കൊണ്ട് കേരള സർക്കാർ ഭിന്നശേഷി മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്.




