ഇന്ന് ചിങ്ങം ഒന്ന്. ഇന്നലെ കര്‍ക്കിടകം 32 തികഞ്ഞ് കൊല്ലവര്‍ഷം 1199 അവസാനിച്ചു. മലയാള വര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
വാഴൂർ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, വിവിധ ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ (കൊടുങ്ങൂർ) വച്ച് കർഷക ദിനാഘോഷം നടത്തുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി റെജിയുടെ അദ്ധ്യക്ഷത യിൽ ചേരുന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.തുടർന്ന് കർഷക സുഹുത്ത് സംഗമവും, കർഷകരെ ആദരിക്കൽ ചടങ്ങും ചിങ്ങപ്പുഴുക്ക് വിതരണവും നടക്കും