വാഴൂർ: കർഷകമോർച്ച വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. കർഷക വന്ദനം പരിപാടിയിലൂടെ വാഴൂർ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ എസ് ജയസൂര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ബി ജെ പി മധ്യമേഖല വൈസ് പ്രസിഡണ്ട് വി എൻ മനോജ് മികച്ച കർഷകരെ ആദരിച്ചു.
കർഷക മോർച്ച വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ വി പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.പ്രസന്നകുമാർ കെ എസ് സ്വാഗതം ആശംസിച്ചു. ബിജെപി വാഴൂർ മണ്ഡലം പ്രസിഡൻറ് ടി ബി ബിനു, മണ്ഡലം വൈസ് പ്രസിഡൻറ് എം കെ വിജയകുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എസ് ഹരികുമാർ, കെ എസ് ബിനു കുമാർ, ഈ ആര്‍ പ്രസന്നകുമാർ, കെ കെ ഹരിദാസ്, ജ്യോതി ബിനു ലീലാമണി ബാലചന്ദ്രൻ, ലജി ബിനു എന്നിവർ സംസാരിച്ചു.