വാഴൂർ: ചിങ്ങമാസ പുലരി പിറന്നപ്പോൾ ചിങ്ങപ്പുഴുക്കും കഴിച്ച് വാഴൂരിൽ കർഷക ദിനാചരണം വിപുലമായി ആഘോഷിച്ചു. വാഴൂർ ഗ്രാമ പഞ്ചായത്തും, കൃഷി ഭവനും, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും, വിവിധ കർഷക കൂട്ടായ്മകളും, ധനകാര്യ സ്ഥാപനങ്ങളുടേയും ,സംയുക്താഭിമുഖ്യത്തിലാണ് കർഷക ദിനം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമഗ്ര കൃഷി പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ ജെ ഗീത പഠന ക്ലാസ് നയിച്ചു.
തുടർന്ന് കർഷക സുഹൃത്ത് സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു . കേരള ഗവൺമെൻറ് ചീഫ് വിപ്പ് കർഷകരെ ആദരിച്ച് ഉദ്ഘാടനം നിർവഹിച്ചു. മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ. മണി കർഷകർക്ക് മൊമെന്റോ നൽകി ആദരിച്ചു.വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബെജു കെ. ചെറിയാൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.
കർഷകർക്കും മുതിർന്ന കർഷക തൊഴിലാളികൾക്കുമുള്ള ക്യാഷ് അവാർഡ്, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും, വനിത ക്ഷീരകർഷകർക്കുള്ള അവാർഡ് കൊടുങ്ങൂർ ക്ഷീരോൽപാദക സംഘവും, തേനീച്ച കർഷകനുള്ള പൊന്നാട വാഴൂർ ഹണി ക്ലബ്ബും ആണ് നൽകിയത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ജോൺ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി നടുവത്താനി, ശ്രീകാന്ത് തങ്കച്ചൻ,
ശോശാമ്മ പി ജെ, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന അരവിന്ദാക്ഷൻ, പ്രൊഫസർ എസ് പുഷ്കല ദേവി, സുബിൻ നെടുംപുറം, സൗദ ഇസ്മയിൽ, നിഷാ രാജേഷ്, തോമസ് വെട്ടുവേലിൽ, സിന്ധു ചന്ദ്രൻ, ഷാനിദ അഷറഫ്, സൗദ ഇസ്മയിൽ, അജിത് കുമാർ എസ്, ഡെൽമ ജോർജ്, ജിബി പൊടിപാറ എന്നിവർ സംബന്ധിച്ചു.
കൃഷി ഓഫീസർ അരുൺകുമാർ ജി, അസി. കൃഷി ഓഫീസർ സജികുമാർ ഇ പി, പി ജെ ജോൺ, കൃഷി അസിസ്റ്റൻറ് സബീർ എസ്, ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു.യോഗാനന്തരം പ്രത്യേക ചിങ്ങപ്പുഴുക്ക് വിതരണവും ഉണ്ടായിരുന്നു.കാർഷിക വികസന അംഗങ്ങളും കർഷക സുഹൃത്തുക്കളും വാഴൂരിൽ നിന്നുള്ള നിരവധി ആളുകളും പങ്കെടുത്തു.