ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിനുകൾ ഡിസംബറിൽ ഓടിത്തുടങ്ങും.ഭൂമിയിൽ വളരെ സുലഭമായി ലഭിക്കുന്ന ഹൈഡ്രജൻ കൊണ്ട് പ്രവർത്തിക്കുന്ന ഈ സാങ്കേതിക വിദ്യ ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്. ലോകത്തെ അത്തരത്തിലുള്ള അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ പുതിയ ട്രെയിനുകൾ സജീവമാകുന്നതിനിടെ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ ട്രയൽ ഡിസംബറിലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് എന്ന പദ്ധതിക്ക് കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ്. ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.


