സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും. ഈ മേഖലകളില് ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ ഇടിമിന്നലോട് കൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.weather update kerala: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
11/26/2024
0
Tags




