കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.ഇന്ന് വൈകിട്ടോടെയാണ് സംഭവം കുടമ്പുഴ ക്ണാച്ചേരിയിൽ ഇലെ വൈകിട്ടോടെയാണ് സംഭവം. സ്വദേശിയായ എൽദോസാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തുകയായിരുന്നു.
സ്ഥലത്ത് നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റർ അകലെയാണ് സംഭവം.
![]() |
| +91 89433 21565 |
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന് പ്രതികരിച്ചു. വേദനാജനകമായ സംഭവമാണിത്. ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവം. അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
.jpg)





