പൂർണമായും ഗുജറാത്ത് വാപ്പിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ലേക്‌വ്യൂ എന്ന ഷോർട്ഫിലിമാണ് യൂട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്.ലാസ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ബിനു നായരാണ് ലേക് വ്യൂ നിർമിച്ചിരിക്കുന്നത്.സ്മിത ബിനു തിരക്കഥ നിർവഹിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ എഡിറ്റിങ്ങ്,സംവിധാനം പ്രശാന്ത് മണിമലയാണ്.
ഷോർട്ഫിലിമിലെ കേന്ദ്രകഥാപാത്രമായ ലക്ഷ്മി ആയി മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ചിരിക്കുന്നത് സീരിയലുകളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധ നേടിയ ശ്രീകലയാണ്.
സ്മിതബിനു, ബിനു നായർ, രേഷ്മ സജീവ്, രൂപക്ക് കൃഷ്ണ, കപിൽ തക്കർ, സോനാലി ഷിൻഡെ, രാഹുൽ, രാഖി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നുസംഗീതത്തിന് പ്രധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ഫിലിമിൽ 2 ഗാനങ്ങളാണ് ഉള്ളത് .
മലയാളം ഗാനം എഴുതിയത് രതീഷ് നാരായണനും ഹിന്ദി ഗാനം എഴുതിയത് രശ്മി സി പി യുമാണ്..ഹിന്ദിഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാർ സിങ്ങർ സീസൺ 9 വിന്നർ അരവിന്ദ് നായരും, മലയാളം ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാർ സിങ്ങർ സീസൺ 9 റണ്ണർ അപ്പ് ദിശ പ്രകാശുമാണ്.സംഗീതവും പശ്ചാതല സംഗീതവും ചെയ്തിരിക്കുന്നത് ഗായകനും സംഗീത സംവിധായകനുമായ അർജുൻ വി അക്ഷയ ആണ്.
ക്യാമറ രാഹുൽ പൊൻകുന്നം, ചീഫ് അസോസിയേറ്റ് ഡയറക്ടർ, കളറിംഗ്, റെക്കോർഡിങ്, വി എഫ് എക്സ് അമരീഷ് നൗഷാദ്, മേക്കപ്പ് ബിബിൻ വാഴൂർ, ആർട്ട് : മൈക്കിൾ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ: സിബി മാത്യു,അസിസ്റ്റന്റ് ഡയറക്ടർ മനു പ്രസാദ്,അസിസ്റ്റന്റ് ക്യാമറ വിനീത് രാജഗോപാൽ,സൗണ്ട് മിക്സിങ് സരോഷ് പി എ,പോസ്റ്റർ ഡിസൈനിഗ്: അപ്പു മീഡിയ ഫാക്ടറി.ലാസ്യ പ്രോഡക്ഷൻസ് യൂട്യൂബ് ചാനലിൽ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്
Click here: Lakeview | Malayalam New Shortfilm 2024 | Prasanth Manimala | Smitha Binu | Sreekala VK


.jpeg)



