പോലീസിനെ ജനം ശത്രുക്കളായാണ് കണ്ടിരുന്നത്. പോലീസിനെ ഉപയോഗിച്ച രീതി കൊണ്ട് ഉണ്ടായതാണത്. ജനങ്ങളെ സേവിക്കുക എന്നതല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുടര്‍ന്നുള്ള ഭരണം ഉറപ്പിക്കുന്നതിന് ജനങ്ങളെ ഒതുക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു. അതിനാലാണ് പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദന മുറകള്‍ സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരവും ഈ രീതി വിട്ടിരുന്നില്ല. കേരള സര്‍ക്കാര്‍ രൂപീകൃതമായതിനുശേഷമാണ് അതേവരെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമുണ്ടായത്.
കൂടുതല്‍ ജോലി, തുച്ഛമായ ശമ്പളം. ആനുകൂല്യം ഒന്നുമില്ല എന്നതായിരുന്നു അന്നത്തെ അവസ്ഥ. തൊഴില്‍ രംഗത്ത് പിരിച്ചുവിടല്‍ ഭീഷണിയും ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സമാധാനപരമായിപോലും സംഘിടിക്കാന് പാടില്ലായിരുന്നു. സമാധാനപരമായ ജാഥ പോലും പോലീസ് തല്ലി പിരിക്കുമായിരുന്നു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ സ്റ്റേഷനിലും ലോക്കപ്പിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞവരെ ജാമ്യമെന്ന വ്യാജേന പുറത്തിറക്കി വകവരുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തൊഴില്‍ സമരത്തില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനമാണ് വലിയ മാറ്റത്തിന് തൂടക്കം കുറിച്ചത്.
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് മുഖ്യമന്ത്രി പിണറായി വിജയന് കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, ഐ.ജി.പി. & ഡയറക്ടര്‍ കേരള പോലീസ് അക്കാദമി എ അക്ബര്‍ എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.




