തൃപ്പൂണിത്തറ ഉദയംപേരൂരിൽ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. ഈ സമയത്ത് കുട്ടികൾ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സ്കൂളിലെ മേൽക്കൂര തകർന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. തകർന്നുവീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ കുട്ടികൾ ഉപയോഗിക്കുന്ന ബെഞ്ചിലും ഡസ്കിലും ചിതറി. കെട്ടിടത്തിന് 100 വര്‍ഷത്തിലധികം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
kerala news update: അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; ആയ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു
12/19/2024
0
Tags


