വാഴൂർ : ഐസിഡിഎസും വാഴൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന കലോത്സവം - ചിരി 2024 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 16 വാർഡുകളിൽ നിന്നായി നിരവധി വയോജനങ്ങൾ പങ്കെടുത്തു. പാട്ടും ആട്ടവും , ഡാൻസും കവിതയും നാടൻപാട്ടും പ്രച്ഛന്ന വേഷങ്ങളും ഒക്കെ സദസ്സിനെ വ്യത്യസ്തമാക്കി. കമ്മ്യൂണിറ്റി ഹാളിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മെന്റർ ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി , ഐസിഡിഎസ് സൂപ്പർവൈസർ ജലജ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജെ ശോശാമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ, വാർഡ് മെമ്പർമാരായ സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, പ്രൊഫസർ പുഷ്കല ദേവി, നിഷാ രാജേഷ്, സൗദാ ഇസ്മയിൽ, തോമസ് വെട്ടുവേലിൽ, ഡെൽമ ജോർജ്,ഷാനിദ അഷറഫ്, എസ് അജിത് കുമാർ , സിന്ധു ചന്ദ്രൻ, ജിബി പൊടിപ്പാറ തുടങ്ങി ഐ സി ഡി എസ് പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ തുടങ്ങിയവർ നേതൃത്വം നൽകി.








