വാഴൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങൂരിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന വ്യാപകമായി ബ്ലോക്കടിസ്ഥാനത്തിലാണ് പ്രക്ഷോഭം നടന്നത്. .ഗവ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് ധർണ ഉദ്ഘാടനം ചെയ്തു
പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി ലഭ്യമാക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക ,പി എഫ് ആർ ഡി യെ നിയമം റദ്ദ് ചെയ്യുക, പ്രായമേറിയ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത് .
കെ എസ് എസ്പിയു വാഴൂർബ്ലോക്ക് പ്രസിഡൻറ് എൻ ഷംസുദ്ദീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി പി എം ഐഷാ ബീവി എം അബ്ദുൽ കരീം എന്നിവർ ആശംസകൾ അർപ്പിച്ചു ബ്ലോക്ക് സെക്രട്ടറി പി കെ കുരുവിള സ്വാഗതവും ട്രഷറർ എൻ സാമുവൽ സ്റ്റീഫൻ കൃതജ്ഞതയും രേഖപ്പെടുത്തി.

.jpeg)



