വാഴൂർ: 63-ാംമത് കേരള സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവ വേദി ചെസ് നമ്പർ 318 കെ എച്ച് ഐശ്വര്യ അരങ്ങിലെത്തി.
കുച്ചിപ്പുടി ആരംഭിച്ച് അൽപ്പസമയത്തിനുള്ളിൽ കരഘോഷം പക്ഷേ, ആസ്വാദനത്തിന് വിലങ്ങിട്ട് വേദിയിൽ പാട്ട് നിന്നു. പതിയെ കർട്ടൻ വീണു. മത്സരാർഥി കരഞ്ഞുകൊണ്ട് വേദിക്ക് പുറത്തേക്ക് അൽപ്പസമയം ടാഗോർ തീയറ്റർ സ്തംഭിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ കാണികൾ പരസ്‌പരം നോക്കി.
ഐശ്വര്യ നൽകിയ പെൻ ഡ്രൈവിന് പ്രശ്നമില്ലെന്ന് ബോധ്യമായതോടെ കുട്ടിക്ക് ഒരു അവസരംകൂടി നൽകാൻ അധികൃതരും ജഡ്‌ജസും തയ്യാറായി. കുട്ടിയുടെ ഭാഗത്തു നിന്നുള്ള വീഴ്‌ചയല്ലെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്‌ത് കാഴ്ചക്കാരെയും ബോധ്യപ്പെടുത്തി.
രണ്ടാം അവസരത്തിൽ ആദ്യത്തേതിലും മികച്ചതായി ഐശ്വര്യ ആടി, ഫലം വന്നപ്പോൾ എ ഗ്രേഡ് കോട്ടയം ചിറക്കടവ് എസ് ആർ വി എൻ എസ്എസ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഐശ്വര്യ,
പന്ത്രണ്ട് വർഷമായി നൃത്തം അഭ്യസിക്കുന്നു. ആർ എൽ വി രാജി ഷിബുവാണ് ഗുരു. രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കോട്ടയം ജില്ലാ കലോത്സവത്തിൽ നിന്നും അപ്പീലോടെയാണ് സംസ്ഥാനത്ത് എത്തിയത്.
കോട്ടയം വാഴൂർ തീർത്ഥപാദപുരം കൃഷ്ണവിലാസത്തിൽ കെ കെ ഹരിലാൽ ജയമോൾ പി ജി ദമ്പതികളുടെ മകളാണ്, സഹോദരൻ ഗോപുകൃഷ്ണൻ കലാകാരനാണ്.
കടപ്പാട്: എൻ്റെ നാട് വാഴൂർ






