അയർകുന്നം : അയർകുന്നം പഞ്ചായത്ത് വക ബസ് സ്റ്റാൻഡിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ പത്തു വർഷം മുൻപ് അവിടുത്തെ ടാക്സി ഡ്രൈവർമാർ തണൽമരം എന്ന ലക്ഷ്യത്തോടെ വച്ചു പിടിപ്പിച്ച ഒരു ആൽമരം വളർന്നു വന്നപ്പോൾ അയർകുന്നം പഞ്ചായത്തിലെ ജനപ്രതിനിധികളിൽ ചിലർ ആ ആൽ അവിടെ വളർന്നു വരുന്നതിൽ അസ്വസ്ഥത കാണിക്കുകയും അത് മൂന്ന് വർഷം മുൻപ് അനധികൃതമായി വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ അന്ന് വളരെ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടാവുകയും പോലീസ് ഇടപെടുകയും ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ പരാതി നൽകുകയും ചെയ്തു.
അതിന് ശേഷം വീണ്ടും അവിടെ ആൽമരം വളർന്നു വരികയും അന്ന് പ്രശ്നം ഉണ്ടാക്കിയ അതെ ജനപ്രതിനിധികൾ തന്നെ വീണ്ടും വെട്ടി നശിപ്പിക്കാൻ ശ്രമിച്ചു. ഉടൻ തന്നെ അവിടുത്തെ ടാക്സി ഡ്രൈവർമാർ അതിന് ചുറ്റും സംരക്ഷണഭിത്തി കെട്ടി അതിനെ സംരക്ഷിക്കുവാൻ തയ്യാറായി. വീണ്ടും മെമ്പർമാർ പ്രസിഡന്റിന്റെ അറിവോടെ സംരക്ഷണ ഭിത്തി തകർക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഈ ആൽമരം കൊണ്ട് അയർകുന്നം പഞ്ചായത്ത് സ്റ്റാൻഡിൽ യാതൊരു വിധത്തിലുമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകില്ല എങ്കിലും എന്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നു എന്ന് മനസിലാകുന്നില്ല.
ഇതിനെതിരെ ബിജെപി അയർകുന്നം പഞ്ചായത്ത് കമ്മിറ്റിയും ആൽമരം സംരക്ഷണ സമിതിയും സംയുക്തമായി പ്രതിഷേധ പരിപാടി നടത്തി. ഫോറെസ്ട്രി ജില്ലാ ട്രീ അതോറിറ്റി മെമ്പർ കെ ബിനു യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആൽമരം വെട്ടി നശിപ്പിച്ചാൽ കഠിനമായ തടവും പിഴയും ആണെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി അയർകുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് അധ്യക്ഷയായ യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി ജി ഗോപകുമാർ, പി ടി രവിക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ ചന്ദ്രചൂടൻ നായർ,സജീവ്,
സംസ്ഥാന സമിതി അംഗം മഞ്ജു സുരേഷ്, അനൂപ് ജി നായർ, രവിശങ്കർ,എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി കെ എൻ രാജു, കൃഷ്ണൻ നായർ, വർഗീസ് താഴത്ത്, പി എസ് ഹരിപ്രസാദ്, നിഷ വിനോദ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.


.jpeg)

