പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് വീണ് അപകടം. ചങ്ങനാശ്ശേരി മെട്രോപൊളിട്ടൻ പള്ളി തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ തൊട്ടിലാട്ടത്തിൻ്റെ തൊട്ടിലാണ് അടർന്നു വീണത്. 17 കാരനായ വിദ്യാർത്ഥിയുടെ തലയിലേക്കാണ് തൊട്ടിൽ അടർന്നു വീണത്.കാക്കാംതോട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി അലൻ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടെയായിരുന്നു വാതിൽ അടർന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന ആരോപണത്തിൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
kottayam news update: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് വീണ് അപകടം
1/25/2025
0
Tags



