വാഴൂരിൻ്റ പ്രീയ ഗായകൻ എ.കെ അയ്യപ്പദാസ് നിര്യാതനായി. നിരവധി ഗാനമേള പ്രോഗ്രാമുകളിലൂടെ സുപരിചിതനായ അയ്യപ്പദാസ് കലാഭവനിലായിരുന്നു തുടക്കം. 12 വർഷത്തോളം കലാഭവൻ ഗാനമേള ട്രൂപ്പിൽ സേവനമനുഷ്ടിച്ചതിനു ശേഷം വിവിധ ഗാനമേള കളിൽ പാടുവാൻ പോകുകയായിരുന്നു.
ഇന്നലെ (ശനി) രാത്രി 11 മണിയോടുകൂടി പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി ഏറ്റുമാനൂരിന് സമീപം വാഹനാപകടത്തിലായിരുന്നു മരണപ്പെട്ടത്.മൃതശരീരം 3pm മണി മുതൽ വാഴൂർ bsnl ന് എതിർവശ മലേക്കുന്നേൽ ഭാഗത്ത് വസതിയിലും, സംസ്കാരം 8pm ന് 17 മൈൽ സഹോദരി ഉഷയുടെ ഭവന പരിസരത്തും നടത്തുന്നതുമാണ്

