കെ കെ റോഡിൽ കുട്ടിക്കാനം പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ മറിഞ്ഞ് മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളിൽ തട്ടിനിന്നതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്.
തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് 30 അടിയോളം താഴ്ചയിലേക്ക് വീണു. ബ്രേക്ക് പൊട്ടിയതാണ് വാഹനം അപകടത്തിൽപ്പെടാനുണ്ടായ കാരണമെന്നും സൂചന.





