സ്കൂൾ കലോത്സവത്തിൻ്റെ കപ്പ് കാൽ നൂറ്റാണ്ടിന് ശേഷം സംസ്കാരിക തലസ്ഥാനത്തേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയന്റോടെ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ സുവർണ കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.1999ല്‍ കൊല്ലത്തു നടന്ന കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.
സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിനെ കൊരട്ടിയിൽ സ്വീകരിക്കും.മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിക്കും. ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കും ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.




