കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ച് ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉമ തോമസ് പരിപാടിയില്‍ പങ്കെടുക്കാനായി ഗ്യാലറിയില്‍ എത്തുന്നതും താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഗ്യാലറിയില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125-ാം വകുപ്പ്.
ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥയുള്ളതിനാല്‍ ഉമാതോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് അറിയിപ്പ്. ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥയുള്ളതിനാല്‍ നിരീക്ഷണം തുടരേണ്ടതുണ്ടെന്നും ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അപകടത്തില്‍ ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവുമാണ് വെള്ളം കെട്ടുന്ന അവസ്ഥയ്ക്ക് കാരണമായത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.
അതേസമയം കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തിലെ ഒന്നാംപ്രതി എം നികേഷ് കുമാര്‍ കീഴടങ്ങി. മൃദംഗ വിഷന്‍ സിഇഒ ആണ് നികേഷ് കുമാര്‍. ഇയാള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ മൃദംഗ വിഷനുനേരെ ഉയര്‍ന്ന ആരോപണങ്ങളെ ഇയാള്‍ നിഷേധിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി.




