വാഴൂർ: കോട്ടേപ്പടവ് കാപ്പുകാട് റോഡിന് പുതു ജീവൻ വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കോട്ടപ്പടവ് കാപ്പുകാട് റോഡ് റീ ടാറിംഗ് പൂർത്തിയാക്കി പൂർണ്ണമായും ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതം 14. 5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് വാർഡ് മെമ്പർ ജിബി പൊടിപാറയുടെ അഭ്യർത്ഥന പരിഗണിച്ചാണ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചത് പുനരുദ്ധരിച്ച റോഡിൻറെ ഉദ്ഘാടനം വാഴൂർ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഡി സേതുലക്ഷ്മി നിർവഹിച്ചു വാർഡ് മെമ്പർ ജിബി പൊടിപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി. റെജി തോമസ് വെട്ടുവേലി സിന്ധു ചന്ദ്രൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ രഞ്ജിത്ത് ചേന്നംകുളം പ്രസാദ് മറ്റത്തിൽ ജോസ് കേ ചെറിയാൻ ഒ കെ ശിവൻകുട്ടി വാവച്ചൻ വാഴൂർ എന്നിവർ സംസാരിച്ചു



