വാഴൂർ: അയ്യപ്പദാസിന്റെ കുടുംബത്തിന് നാടിൻറെ കൈത്താങ്ങ്. വാഴൂരിന്റെ പ്രിയപ്പെട്ട കലാകാരൻ അയ്യപ്പദാസിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന് കലാകാരന്മാരുടെയും, സുഹൃത്തുക്കളുടെയും കൂട്ടായ്മ രൂപീകരിച്ചു. അയ്യപ്പദാസ് സൗഹൃദ വേദി എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ അയ്യപ്പദാസിന്റെ കുടുംബത്തിന് വീട് വെച്ച് നൽകുന്നതിന് തീരുമാനിച്ചു.കൂടാതെ എല്ലാ വർഷവും മഹാനവമിയോട് അനുബന്ധിച്ച് അയ്യപ്പദാസിന്റെ പേരിൽ വാഴൂരിലെ ഒരു കലാകാരന് 5000 രൂപയുടെ എൻഡോമെൻറ് നൽകാനും തീരുമാനമായി. സൗഹൃദ വേദി വ്യാഴാഴ്ച അഞ്ചുമണിക്ക് കൊടുങ്ങൂര് അയ്യപ്പദാസ് അനുസ്മരണം സംഘടിപ്പിക്കും. അയ്യപ്പദാസ് സൗഹൃദ വേദിയുടെ കൺവീനറായി വി.പി റെജിയെയും ജോയിൻറ് കൺവീനറായി ബിനു വാഴൂരിനെയും തിരഞ്ഞെടുത്തു.




