വാഴൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച പ്രധാന ജംഗ്ഷനുകളുടെ സൗന്ദര്യവൽക്കരണം പദ്ധതി പ്രകാരം വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂരിൽ വ്യാപാരി വ്യവസായി സംഘടനയുടെ സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പരിപാടിയുടെ ഔപചാരികമായി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഡി സേതുലക്ഷ്മി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത എസ് പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജി, മെമ്പർമാരായ തോമസ് വെട്ടുവേലി, ഷാനിദ അഷറഫ്, സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം സൗമ്യ, അസിസ്റ്റൻറ് സെക്രട്ടറി രേഖ റ്റി സോമൻ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികളായ ചന്ദ്രൻ അംബ, അംബിക ഹരി അഡ്വ ബബിത ദിലീപ്എന്നിവർ പങ്കെടുത്തു,


