വാഴൂർ: വേൾഡ് ലിറ്ററേച്ചർ ഫോറം, ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യ വാഴൂർ കൊടുങ്ങൂർ ദൈവസഭയും സംയുക്തമായി "യുദ്ധങ്ങളുടെ ബൈബിൾ ഭാഷ്യം" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു.
സെമിനാർ ഇന്ന് ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭ കൊടുങ്ങൂർ ഹാളിൽ ഇന്ന് ( 09/01/ 25) നടക്കും. സെമിനാർ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം നിർവഹിക്കും. വേൾഡ് ലിറ്ററേച്ചർ ഫോറം ദേശീയ പ്രസിഡൻറ് പാസ്റ്റർ തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിക്കും. സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം മുഖ്യ സന്ദേശം നൽകും. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് പോലീസ് സെക്യൂരിറ്റി പാനൽ ചെയർമാൻ മേയർ എമെറിറ്റസ് ടോം ആദിത്യ മുഖ്യാതിഥി ആയിരിക്കും. പാസ്റ്റർ എം എം ചാക്കോ(ജനറൽ പ്രസിഡൻ്റ് ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യ), ഡോ. വർഗീസ് മത്തായി(ഐ പി സി സെൻ്റർ മിനിസ്റ്റർ) , റവ. പി ജെ ചാക്കോ കുമളി(ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ) , തോമസ് മാത്തൻ(WLF സംസ്ഥാന സെക്രട്ടറി),ഡോ. എ എം വർഗീസ്( WLF ദേശീയ സെക്രട്ടറി), ഷാജി തേക്കാട്ടിൽ(WLF സംസ്ഥാന ട്രഷറർ) തുടങ്ങിയവർ സെമിനാർ നയിക്കും. കോട്ടയം ജില്ലയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സഹകരണത്തോടെയാണ് സെമിനാർ നടക്കുന്നത്.




