മുണ്ടക്കയം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണം. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍പാറയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു.വൈകിട്ട് ഏഴു മണിയോടെയാണ് സോഫിയഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് സംഭവത്തിൽ മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
ആനയുടെ ശല്യം ഇന്നലെ രാവിലെ മുതൽ വിളിച്ചു പറഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല സമീപവാസികൾ പറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും വരാഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് രാത്രിയിലും സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു.






